ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസുദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്.
സ്വന്തം തോക്ക് ഉപയോഗിച്ച് ക്യാമ്പ് ഓഫീസില്‍ വെച്ച് ഇദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.
also read: ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയത് ഞായറാഴ്ച, ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
അദ്ദേഹം സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്ട്ടത്തിന് ശേഷം ശവസംസ്‌കാരം നടക്കും. സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി.