അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകും; സംസ്ഥാന സര്‍ക്കാറിന് ബിജെപി മുന്നറിയിപ്പ്

സംസ്ഥാന സര്‍ക്കാര്‍ എന്ത് പ്രത്യാഘാതം ആണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും എന്നായിരുന്നു നരസിംഹറാവുവിന്റെ മറുപടി.

ന്യൂഡല്‍ഹി; ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പുമായി ബിജെപി. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാറിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എന്ത് പ്രത്യാഘാതം ആണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും എന്നായിരുന്നു നരസിംഹറാവുവിന്റെ മറുപടി.

ലിംഗപരമായ തുല്യ നീതിക്കായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി. പക്ഷെ ഇവിടെ പ്രശ്‌നം വിശ്വാസത്തിന്റേതും ആചാരത്തിന്റേതും കൂടിയാണ്. മുത്തലാക്ക് ജെന്‍ഡര്‍ വിഷയവും ശബരിമല വിശ്വസ വിഷയവുമാണ്- നരസിംഹറാവു പറഞ്ഞു. ശബരിമല സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടും കാപട്യമാണ്.

Exit mobile version