മദ്യപിച്ചെത്തി എന്നും വഴക്ക്, ശല്യം സഹിക്കാനാവാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്, നടുക്കം

ബംഗളൂരു: മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്. ബംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരത്താണ് നടുക്കുന്ന സംഭവം. ആദര്‍ശ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പിതാവ് ജയരാമയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് ജയരാമയ്യ മകനെ ക്രൂരമായി കൊലപ്പെടുത്തിയത്.

also read: എന്റെ സമ്പാദ്യം എനിക്ക് മാത്രം, മക്കള്‍ക്കുള്ളത് സ്വന്തം സമ്പാദിക്കട്ടെ; റിട്ടയര്‍മെന്റ് ലൈഫ് ആഘോഷമാക്കി ഹരിയാന സ്വദേശി

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ആദര്‍ശ് എന്നും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും മദ്യപാനത്തില്‍ നിന്ന് മുക്തി നേടുന്നതിനായി മാതാപിതാക്കള്‍ ആദര്‍ശിനെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

also read:ജോലി കഴിഞ്ഞ് തിരിച്ച് എത്തിയപ്പോള്‍ വീടിന് ഗേറ്റില്ല, ഞെട്ടി വീട്ടുകാര്‍: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്

എന്നാല്‍, ചികിത്സ കഴിഞ്ഞ് അവിടെനിന്ന് തിരിച്ചെത്തിയ ശേഷവും ആദര്‍ശ് മദ്യപാനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ജയരാമയ്യ മകനെ കൊലപ്പെടുത്തിയത്.

വീട്ടിനടുത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി ബലംപ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ടു. ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാന്‍ കൈകാലുകള്‍ പുറകിലേക്ക് കൂട്ടിക്കെട്ടുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

Exit mobile version