ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനം
തക്കാളി കേക്ക് മുറിച്ച് ആഘോഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. തക്കാളിയുടെ ആകൃതിയിലുള്ള കേക്ക് മുറിച്ചാണ് അഖിലേഷിന് പ്രവര്‍ത്തകര്‍ ജന്മ ദിനാശംസ നേര്‍ന്നത്.
തക്കാളിയുടെ വില കുതിച്ചുയരുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്തമായ ആഘോഷം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തക്കാളിപ്പെട്ടികളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തക്കാളി ആകൃതിയിലുള്ള കേക്ക് മുറിച്ചക്കുന്നതും തക്കാളി പെട്ടികള്‍ വിതരണം ചെയ്യുന്നതും വീഡിയോയിലുണ്ട്.
‘ഇന്ന് ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ജന്മദിനമാണ്, മധുരപലഹാരങ്ങള്‍ നല്‍കിയാണ് എല്ലായ്പ്പോഴും ജനങ്ങള്‍ ഈ ദിവസം ആഘോഷിക്കാറ്. എന്നാല്‍ ഇത്തവണ രാജ്യത്തെ വിലക്കയറ്റം ഉയര്‍ത്തിക്കാട്ടുന്നതിനായി ഞങ്ങള്‍ തക്കാളി വിതരണം ചെയ്തുകൊണ്ട് ഖിലേഷ് യാദവിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്,’ പാര്‍ട്ടി പ്രവര്‍ത്തകന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
രാജ്യത്ത് തക്കാളിയുടെ വില ഒരാഴ്ചയ്ക്കിടെയാണ് ഇരട്ടിയായത്. ഒരു കിലോ തക്കാളിയുടെ വില 100 രൂപയിലെത്തി. കാലാവസ്ഥാ വ്യതിയാനവും ഉല്‍പാദനത്തിലുള്ള കുറവുമാണ് പെട്ടന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.
VIDEO | “It is Samajwadi Party president Akhilesh Yadav’s birthday today, which we always celebrate. However, this time, we are celebrating it by distributing tomatoes to highlight the inflation in the country,” say Samajwadi Party workers as they celebrate party chief’s birthday… pic.twitter.com/zJKrN4EaIn
— Press Trust of India (@PTI_News) July 1, 2023