സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ വളരെ സന്തോഷം, കേരള ബിജെപിക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രമുഖ നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രി സഭയിലേക്ക് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

suresh gopi| bignewslive

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ സന്തോഷം മാത്രമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ബി ജെ പിക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Also Read: ഒരു കോടി ലോട്ടറിയടിച്ചു, പേടിച്ച് പനിച്ച് വിറച്ച് പോലീസില്‍ അഭയം തേടി ബംഗാള്‍ സ്വദേശി

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ മന്ത്രിസഭായോഗം വിളിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. സുരേഷ് ഗോപിയുടെ പേരാണ് കേരളത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.

also read: തന്റെ വിവാഹം നടത്താതെ അനുജനെ വിവാഹം കഴിപ്പിച്ചതില്‍ വിരോധം, അമ്മയെയും മുത്തശ്ശിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്, അറസ്റ്റില്‍

2014ല്‍ ആദ്യ മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത അദ്ദേഹം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനിരിക്കുകയാണ്. ഇത്തവണ തൃശ്ശൂരില്‍ വിജയക്കൊടി പാറിക്കുമെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപി.

k surendran| bignewslive

Exit mobile version