പാട്ന: ആയിരം രൂപ മാത്രം കൈയ്യിൽ കരുതി ബൈക്കിൽ ഒളിച്ചോടിയ കമിതാക്കൾ പോലീസ് പിടിയിലായി. ബീഹാറിലെ ദിഗ്ര ജില്ലയിലാണ് സംഭവം. കമിതാക്കളായ യുവതിയെയും യുവാവിനെയും രാത്രി പട്രോളിംഗിനിറങ്ങിയ പോലീസാണ് സമീപത്തെ ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു. ബൈക്കിലാണ് ഇരുവരും ഒളിച്ചു കടന്നത്. എന്നാൽ പോകുന്ന വഴിയിൽ ബൈക്കിലെ പെട്രോൾ തീർന്നതോടെ പെരുവഴിയിലാവുകയും അടുത്തുള്ള ക്ഷേത്രത്തിൽ തങ്ങാൻ തീരുമാനിക്കുകയുമായിരുന്നു.
ഈ സമയത്താണ് രാത്രി പട്രോളിംഗിനെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവരെ സംശയാസ്പദമായി ക്ഷേത്രത്തിൽ കാണുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനും അവരുടെ ഐഡന്റിറ്റി പരിശോധിച്ചതിനും ശേഷം, അവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
ഇരിവരെയും രാത്രി തന്നെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് ഇവരെ ബന്ധുക്കൾ എത്തി കൊണ്ടുപോയി.
Discussion about this post