കാഞ്ചീപുരം: മോഷ്ടാക്കള്‍ പല തരത്തിലുണ്ട്. ദൈവത്തിനോട് പ്രാര്‍ഥിച്ചിട്ട് മോഷണത്തിന് ഒരുങ്ങുന്ന ഒരു കള്ളന്റെ വീഡിയോയാണ് വൈറലാകുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.
അവിടുത്തെ ഒരു ഹാര്‍ഡ്വെയര്‍ ഷോപ്പില്‍ നിന്നും ഒരു ലക്ഷം രൂപയാണ് കള്ളന്‍ മോഷ്ടിച്ചത്. എന്നാല്‍ മോഷ്ടിക്കുന്നതിന് മുമ്പായി ഇയാള്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കടയില്‍ നിന്ന് ലഭിച്ചു. കടയ്ക്കുള്ളില്‍ വച്ചിരിക്കുന്ന വിവിധ ദൈവങ്ങളുടെ ചിത്രത്തിന് മുന്നിലാണ് ഇയാള്‍ പ്രാര്‍ത്ഥിച്ചത്.
വാലാജാബാദ് റോഡിലെ സുങ്കുവര്‍ചത്രത്തില്‍ രാജ്കുമാറെന്ന 32 -കാരന്റെ ഹാര്‍ഡ്വെയര്‍ കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം കട തുറന്ന് 1.08 ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്.
വെള്ളിയാഴ്ച രാവിലെ തന്നെ കടയിലെത്തിയ ഉടമ സംഭവം അറിയുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് മോഷണത്തിന് മുമ്പ് ഇയാള്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കാഷ് ഡ്രോയറില്‍ നിന്നും പണമെടുക്കാന്‍ പോകുന്നതിന് മുമ്പായി മോഷ്ടാവ് ദൈവങ്ങളുടെ ചിത്രങ്ങളില്‍ നോക്കി പ്രാര്‍ത്ഥിക്കുന്നതായി കണ്ടത്.
പുലര്‍ച്ചെ 12.30 ന് വെള്ള ഷര്‍ട്ടിട്ട ഒരാള്‍ കടയുടെ പിന്‍ഭാഗത്ത് കൂടി അകത്ത് പ്രവേശിച്ചു. പിന്നീട് അയാള്‍ കാഷ് ഡ്രോയര്‍ തുറന്നു. അതില്‍ ഉണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങളെ പ്രാര്‍ത്ഥിച്ചു. പിന്നീട്, അയാള്‍ ചുമരില്‍ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടു. ആ ദൈവങ്ങളെ എല്ലാം പ്രാര്‍ത്ഥിച്ചു. പിന്നീട് കടയില്‍ നിന്ന് പണം മോഷ്ടിച്ച ശേഷം അയാള്‍ അവിടെ നിന്നും പോയി. ഈ സമയമെല്ലാം അയാള്‍ ഫോണില്‍ കൂടി ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയിലുണ്ട്. ഇത്രയും ഭക്തിയുള്ള കള്ളനെ തിരയുന്ന തിരക്കിലാണ് പോലീസുകാര്‍.