വാക്ക് പാലിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍: വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം, സെപ്തംബര്‍ 15 മുതല്‍ വിതരണം തുടങ്ങും

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇനി മുതല്‍
തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം ലഭിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെപ്തംബര്‍ 15 മുതല്‍ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനം നല്‍കുക.

നിരവധി ജനകീയ വാഗ്ദാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുമ്പ് സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു.

ഇതില്‍ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിന്‍ നടപ്പിലാക്കിത്തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്പളം നല്‍കാനുള്ള പദ്ധതിയുമാണ് ഇതില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടത്.

Read Also:https://www.bignewslive.com/news/kerala-news/335052/baiju-santhosh-daughter-got-mbbs/

ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാര്‍ക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിന്‍ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികള്‍ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിന്‍ സര്‍ക്കാരിനായെന്നാണ് പൊതുവിലയിരുത്തല്‍. പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമെന്നാണ് വിലയിരുത്തല്‍.

Exit mobile version