ന്യൂഡൽഹി: കേന്ദ്രത്തിന് എതിരെ സഖ്യമുണ്ടാക്കാനായി ബിഹാറിലെ പട്‌നയിൽ ചേർന്ന വിശാല പ്രതിപക്ഷ യോഗത്തിന് പിന്നാലെ രാഹുലിനോട് ചോദ്യങ്ങളുമായി ആപ്പ്. യോഗത്തിൽ കോൺഗ്രസിനെ ആക്രമിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടിക്കു പിന്നാലെയാണ് രാഹുലിനെ അംഗീകരിക്കുന്ന പ്രസ്താവന ആം ആദ്മി പാർട്ടി നടത്തിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൃദയവിശാലത കാണിക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. ‘വെറുപ്പിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കട’ തുറക്കുന്നുവെന്ന രാഹുലിന്റെ വാക്കുകൾ ഉപയോഗിച്ചായിരുന്നു പ്രതികരണം.
”വെറുപ്പിന്റെ ഈ വിപണിയിൽ, സ്‌നേഹത്തിന്റെ കട തുറന്നുവയ്ക്കുകയാണു നാം ചെയ്യുന്നത് എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഞാൻ ഇഷ്ടപ്പെടുന്നു. സർ, ഇവിടെ വെറുപ്പിന്റെ വിപണിയുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു.”
ALSO READ- ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം
”പ്രതിപക്ഷ പാർട്ടികൾ താങ്കളോടു സ്‌നേഹം ചോദിക്കുമ്പോൾ, കയ്യിലില്ലെന്നു പറയുകയാണ്. അപ്പോൾ നിങ്ങളുടെ ‘സ്‌നേഹത്തിന്റെ കടയെ’ പറ്റി ചോദ്യങ്ങളുയരും”- മുതിർന്ന എഎപി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞതിങ്ങനെ.
Discussion about this post