ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡർ ഓഫ് ദ നൈൽ’ നരേന്ദ്ര മോഡിയ്ക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ്

ന്യൂഡൽഹി: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡർ ഓഫ് ദ നൈൽ’ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയിൽ നിന്നും ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി മോഡിയുടെ ഈജിപ്ത് സന്ദർശനവേളയിലായിരുന്നു വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്. 26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദർശനത്തിനെത്തുന്ന ആദ്യഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി.

അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദർശനത്തിനെത്തിയത്. രാഷ്ട്രത്തലവനുമായി ചർച്ചകൾ നടത്തിയ നരേന്ദ്ര മോഡി ഈജിപ്തിലെ ചരിത്രപ്രധാനമായ അൽ-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിട്രി എന്നിവയിലും സന്ദർശനം നടത്തി.

ഒന്നാം ലോക മഹായുദ്ധത്തിൽ വീരചരമമടഞ്ഞ ഇന്ത്യൻ പട്ടാളക്കാർക്ക് ഹീലിയോപോളിസ് വാർ സെമിട്രിയിൽ പ്രധാനമന്ത്രി ആദരവർപ്പിച്ചു. ഈജിപ്തിലും പാലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യൻ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.

അതേസമയം, പ്രധാനമന്ത്രി ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എൽ-സിസി സെപ്റ്റംബറിൽ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എൽ-സിസിയുടെ ഇന്ത്യാസന്ദർശനം.

Exit mobile version