ചെന്നൈ: സ്വന്തം അധ്വാനത്തിലൂടെ ആര്‍ജിച്ച ഭര്‍ത്താവിന്റെ സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു ദിവസം പോലും അവധിയെടുക്കാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
കമ്ശാല അമ്മാള്‍ എന്ന സ്ത്രീ ഭര്‍ത്താവിന്റെ മരണശേഷം സ്വത്തില്‍ അവകാശം ഉന്നയിച്ചുനല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. ഭര്‍ത്താവ് കണ്ണന്‍ കുടുംബത്തെ നാട്ടിലാക്കി 11 വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്ത ആര്‍ജിച്ച സ്വത്ത്, അമ്മാള്‍ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമപോരാട്ടം തുടങ്ങിയിരുന്നു.
കീഴ്‌കോടതി വിധികണ്ണന് അനുകൂലമായുള്ളതായിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമിയുടെ ഉത്തരവ്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമര്‍പ്പണവും കാരണമാണ് ഭര്‍ത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാന്‍ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു.
also read: നഗരത്തില്‍ കറങ്ങി ഹനുമാന്‍ കുരങ്ങ്, പത്ത് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാവാതെ വലഞ്ഞ് മൃഗശാല അധികൃതര്‍
സ്വത്തു ഭര്‍ത്താവിന്റെ മാത്രം പേരിലാണെങ്കിലും, രണ്ടു പേരുടെയും അധ്വാനത്തിലൂടെ ആര്‍ജിച്ചതെന്നു കരുതണമെന്നും ഒരേ സമയം ഡോക്ടറിന്റെയും അക്കൗണ്ടന്റിന്റെയും മാനേജരുടേയും ചുമതല വീട്ടമ്മ നിര്‍വഹിക്കുന്നുണ്ടെന്നു വിലമതിക്കാനാകാത്തതാണ് ഈ അധ്വാനമെന്നും കോടതി നിരീക്ഷിച്ചു.