ആഗ്ര: വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. 28 കാരനായ ശിവ് വീര്‍ യാദവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലേക്കെത്തിയതും നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയതും.
സംഭവത്തിന് ശേഷം ഇയാള്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. സഹോദരന്‍ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരന്‍ ഭുള്ളന്‍ (25), ഭാര്യാസഹോദരന്‍ സൗരഭ് (23), സുഹൃത്ത് ദീപക് കുമാര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോകുല്‍പുര അര്‍സര ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സോനുവിന്റെ വിവാഹച്ചടങ്ങിന് ശേഷം മടങ്ങിയെത്തി അതിഥികളെല്ലാം ഉറങ്ങാന്‍ പോയ സമയം, ശിവ് തന്റെ കുടുംബാംഗങ്ങളെ കോടാലി കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കളില്‍ ഒരാളായ ജയകേഷ് യാദവ് പറഞ്ഞു.
also read: നഗരത്തില്‍ കറങ്ങി ഹനുമാന്‍ കുരങ്ങ്, പത്ത് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാവാതെ വലഞ്ഞ് മൃഗശാല അധികൃതര്‍
സംഭവത്തില്‍ അക്രമിയുടെ ഭാര്യയുള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. നോയിഡയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയാണ് ശിവ്