ഭുവനേശ്വര്‍: ഒഡീഷ സിനിമാ താരം സിമ്രാന് സിംഗ് മരിച്ച നിലയില്‍. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദിയുടെ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യം പോലീസിന് ഉറപ്പിക്കാനായിട്ടില്ല. സിമ്രാന്റെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് തന്നെയാണെന്ന് കുടുംബം ആരോപിച്ചു.
മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വെളിപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്.
നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. കഴിഞ്ഞ വര്‍ഷമാണ് സിമ്രാന് രഞ്ജു സുനയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്ന് വിവാഹിതരാവുകയായിരുന്നു. സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് സിമ്രാന് ശ്രദ്ധ നേടുന്നത്. സംഭവത്തിലെ ദുരൂഹത നീക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post