നോയിഡ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ചരക്കുതീവണ്ടിയുടെ മുകളിൽ നിന്നും യോഗ ചെയ്ത സംഭവത്തിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ. യുപിയിലാണ് സംഭവം. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് മുകളിൽ നിന്ന് ഇരുവരും യോഗ ചെയ്തത്. സംഭവത്തിന് പിന്നാലെ വൈകാതെ തന്നെ ഇരുവരേയും ആർപിഎഫ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ട് വിദ്യാർത്ഥികളേയും ആർപിഎഫാണ് പിടികൂടിയത്. ട്രെയിൻ ഒരു ജലാശയത്തിന് മുകളിലൂടെ പോവുമ്പോഴായിരുന്നു 19ഉം 22ഉം വയസ് പ്രായമുള്ള കോളജ് വിദ്യാർഥികൾ അഭ്യാസപ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് സ്വമേധയാ കേസെടുത്തു.
അതേസമയം, ഇരുവരും സമൂഹമാധ്യമങ്ങളിൽ പ്രശസ്തരാവുന്നതിന് വേണ്ടിയാണ് വീഡിയോ ചെയ്തതെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നും ഇവർ സമ്മതിച്ചു.