‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’; രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ലാലുപ്രസാദ് യാദവ്

പട്‌ന: ബിഹാറിലെ പട്‌നയിൽ നടത്തിയ പ്രതിപക്ഷ പത്രസമ്മേളനത്തിനിടെ രാഹുൽഗാന്ധിയെ തമാശയോടെ ഉപദേശിച്ച് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ എന്നാണ് രാഹുലിനെ ലാലു ഉപദേശിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധം ശക്തമാക്കാനായാണ് നിതീഷ് കുമാർ പ്രതിപക്ഷ യോഗം വിളിച്ചു ചേർത്തത്. ഈ യോഗം പൂർത്തിയാക്കി നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതിനിടെയാണ് ലാലുപ്രസാദ് തമാശ പറഞ്ഞത്

രാഹുൽ ഗാന്ധി അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ നടത്തിയ പ്രതിഷേധങ്ങളെയും രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയെയും ലാലുപ്രസാദ് യാദവ് അഭിനന്ദിച്ചു. യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് താടി വളർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇനിയും സമയമുണ്ടെന്നും വിവാഹം കഴിക്കണമെന്നും സ്‌നേഹോപദേശവും നൽകി.

ALSO READ- ‘എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം; ഇനി കുറച്ചുനാൾ വിശ്രമം’; അപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ

രാഹുൽ ഗാന്ധിയുടെ അമ്മയായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയെ വിവാഹത്തിനായി നിർബന്ധിക്കുന്നെന്നാണ് ലാലുപ്രസാദ് പറയുന്നത്. താൻ പറയുന്നത് അവൻ കേൾക്കുന്നില്ല, ദയവുചെയ്ത് അവനെ വിവാഹം കഴിക്കാൻ പറയൂ എന്ന് സോണിയാ ഗാന്ധി പറഞ്ഞതായി ലാലു പറഞ്ഞു.

Exit mobile version