തിരുപ്പതി: തിരുപ്പതിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി പിടിച്ചു. മൂന്ന് വയസ്സുകാരന്‍ കൗഷികിനാണ്
ഗുരുതര പരിക്കേറ്റത്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലി ആക്രമിച്ചത്.
കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കൗഷികിനെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി.
Discussion about this post