മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർത്ഥിനിക്ക് വിജയ് സമ്മാനിച്ചത് 10 ലക്ഷത്തിന്റെ വജ്ര നെക്ലേയ്സ്; കുട്ടികളെ ആദരിച്ച ചടങ്ങിനായി ചെലവിട്ടത് രണ്ട് കോടിയോളം

ചെന്നൈ: നടൻ വിജയ് സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചിരുന്നു. സോഷ്യൽമീഡിയയിലടക്കം വലിയ അഭിനന്ദനമാണ് ഇതിലൂടെ വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരം വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കോടികൾ താരം ചെലവിട്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഈ ചടങ്ങിൽ വെച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥിനിയ്ക്ക് വിജയ് സമ്മാനിച്ചത് ഡയമണ്ട് നെക്ലേയ്സായിരുന്നു. ദിണ്ടിഗൽ സർക്കാർ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി എസ് നന്ദിനിയ്ക്കാണ് വിജയ് വജ്ര മാലയും സർട്ടിഫിക്കറ്റും സമ്മാനിച്ചത്. ഈ മാലയ്ക്ക് പത്ത് ലക്ഷം വിലയുണ്ടെന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട്ടിലെ തന്നെ പ്ലസ്ടു പരീക്ഷിയിൽ ഒന്നാം സ്ഥാനം നന്ദിനിയ്ക്ക് ആയിരുന്നു. നന്ദിനിയുടെ അച്ഛൻ ശരവണകുമാർ മരപ്പണിക്കാരനും അമ്മ ഭാനുപ്രിയ വീട്ടമ്മയുമാണ്. പെൺകുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിച്ച വിജയ് നെക്ലെസ് അമ്മ ഭാനുപ്രിയയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് അമ്മയാണ് മകളുടെ കഴുത്തിൽ മാല അണിയിച്ചത്. ശേഷം വിജയ് നന്ദിനിയോടും കുടുംബത്തോടും ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

ALSO READ- തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി തുഞ്ചത്ത് എഴുത്തച്ഛനെന്നാക്കും; തിരൂരിന് വേണ്ടി രണ്ട് പദ്ധതികൾ തയ്യാറെന്ന് പികെ കൃഷ്ണദാസ്

നീലാങ്കരയിലുള്ള ആർകെ കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. വിജയുടെ ആരാധക സംഘടന വിജയ് മക്കൾ ഇയക്കമായിരുന്നു സംഘാടകർ. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്നും മികച്ച വിജയം നേടിയ ആറ് കുട്ടികളെ വീതമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. വിദ്യാർഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Exit mobile version