മാമ്പഴത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു: നിമിഷങ്ങള്‍ക്കുള്ളില്‍ 2.5 ലക്ഷം രൂപയുടെ മാമ്പഴം മോഷണം പോയി

ഒഡീഷ: തോട്ടത്തില്‍ വിളഞ്ഞ മാമ്പഴങ്ങളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു, തൊട്ടുപിന്നാലെ മാമ്പഴം മോഷണം പോയി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഫാമിലാണ് സംഭവം. ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴമാണ് മോഷണം പോയത്.

കര്‍ഷകനായ ലക്ഷ്മിനാരായണന്റെ ഫാമിലാണ് മാമ്പഴം കായ്ച്ചത്. ഫാം ഉടമ അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് തോട്ടത്തില്‍ നിന്ന് മാമ്പഴം മോഷണം പോയത്. ലക്ഷ്മിനാരായണന്റെ ഫാമില്‍ 38 ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്തിരുന്നത്.

തന്റെ തോട്ടത്തിലെ മാമ്പഴത്തിന്റെ പ്രത്യേകതയും മൂല്യവും മനസ്സിലാക്കിയ അദ്ദേഹം ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആവേശത്തോടെ പങ്കവെച്ചു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഫാമില്‍ നിന്ന് വിലപിടിപ്പുള്ള നാല് മാമ്പഴങ്ങള്‍ മോഷണം പോയി.

Exit mobile version