നടി രശ്മിക മന്ദാനയെ കബളിപ്പിച്ച് 80 ലക്ഷം തട്ടി: മാനേജറെ പിരിച്ചുവിട്ട് താരം

ചെന്നൈ: തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. നടിയുടെ കരിയറിന്റെ തുടക്കകാലം മുതല്‍ കൂടെയുള്ള മാനേജരാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മാനേജര്‍ തട്ടിപ്പ് നടത്തിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെ ഇയാളെ രശ്മിക പുറത്താക്കിയതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ നടിക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവം പുറത്തറിയുന്നതിനോട് താത്പര്യം ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മാനേജറെ പിരിട്ടുവിട്ട് പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനത്തിലേക്ക് രശ്മിക എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രോളുകള്‍ക്ക് ഇരയാവുന്നത് തന്റെ ഹൃദയം തകര്‍ക്കുന്നതായി നേരത്തെ തന്നെ രശ്മിക പ്രതികരിച്ചിട്ടുണ്ട്.

ബോളിവുഡ് സ്‌പൈ ത്രില്ലര്‍ മിഷന്‍ മജ്‌നുവാണു രശ്മികയുടെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2, രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍ എന്നീ ചിത്രങ്ങളാണ് രശ്മികയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

Exit mobile version