ന്യൂഡല്‍ഹി: റിലയന്‍സിന്റെ ദേശീയ നെറ്റ്വര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എറിക്സണ് കമ്പനിയ്ക്ക് നല്‍കാനുള്ള 550 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അനില്‍ അംബാനിക്കെതിരെ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി. കമ്പനിക്ക് ലഭിക്കാനുള്ള 550 കോടി നല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും അതുവരെ ജയിലില്‍ പാര്‍പ്പിക്കണമെന്നുമാണ് ആവശ്യം.
ഏഴു വര്‍ഷത്തെ കരാര്‍ ലഭിച്ച തങ്ങള്‍ക്ക് അതുപ്രകാരമുള്ള പണം നല്‍കിയില്ലെന്നും എറിക്സണ് കമ്പനി വ്യക്തമാക്കി. അതേ സമയം കുടിശ്ശിക തീര്‍ക്കാന്‍ രണ്ടു തവണ റിലയന്‍സിന് കോടതി സമയം അനുവദിച്ചിരുന്നു.
അതേ സമയം എറിക്സണ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കുള്ള കുടിശ്ശിക കൊടുക്കാന്‍ സഹായകമാകുമായിരുന്ന സ്പെക്ട്രം ലേലം വൈകുന്നത് ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിനെതിരെ റിലയന്‍സും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടു കേസുകളും മുംബൈ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
Discussion about this post