ചെന്നൈ: രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊലപാതകമെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.
ഏറെ നാളായി ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവണ്യ. ഈയടുത്താണ് കുഞ്ഞ് മരണപ്പെട്ടത്. ഇക്കാര്യത്തിൽ സംശയം തോന്നിയ കുട്ടിയുടെ അച്ഛന്റെ പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെയും കാമുകന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post