അമരാവതി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ അമര്‍നാഥാണ് മരിച്ചത്.
പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയെ അക്രമികള്‍ തടഞ്ഞു നിര്‍ത്തിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. വെങ്കിടേഷ് എന്നയാളും കൂട്ടാളികളുമാണ് തന്നെ ആക്രമിച്ചതെന്ന് അമര്‍നാഥ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പറഞ്ഞു.
also read; ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് അപകടം, അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനും യാത്രയായി
അമര്‍നാഥിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ലൈംഗികമായി ശല്യം ചെയ്ത് വന്നിരുന്നയാളാണ് വെങ്കിടേഷ്. അമര്‍നാഥും കുടുംബാംഗങ്ങളും വെങ്കിടേഷിനെ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് വെങ്കിടേഷും കൂട്ടാളികളും ചേര്‍ന്ന് അമര്‍നാഥിനെ കൊലപ്പെടുത്തിയത്. വെങ്കിടേഷിനെയും മറ്റ് കൂട്ടുപ്രതികളെയും പിടികൂടിയതായും വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post