‘ആദിപുരുഷ്’ കാണാനെത്തിയ കുരങ്ങ്; വീഡിയോ വൈറല്‍

മുംബൈ: പ്രഭാസ് നായകനായി എത്തിയ ചിത്രം ‘ആദിപുരുഷ്’ തിയറ്ററില്‍ എത്തിയിരിക്കുകയാണ്. എല്ലാ തിയ്യേറ്ററിലും ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടും എന്ന അണിയറപ്രവര്‍ത്തകരുടെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ആദ്യദിനം ആദ്യ ഷോ കാണാനെത്തിയ ‘കുരങ്ങി’ന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രഭാസിന്റെ ആരാധകര്‍ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.


ഹനുമാനുവേണ്ടി ഒഴിച്ചിടുന്ന സീറ്റുകളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി മുണ്ട് സീറ്റില്‍ വിരിച്ചിടുന്ന ഫോട്ടോ കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നുണ്ട്.

രാമായണത്തിലെ രാമാ-രാവണന്‍ യുദ്ധം പ്രമേയമായ ചിത്രം കാണാന്‍ ഹനുമാന്‍ ഉറപ്പായും എത്തും എന്ന വിശ്വാസമാണ് ഇത്തരത്തില്‍ സീറ്റ് ഒഴിച്ചിടാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version