ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് മുഖ്യ വിഷയമാക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത് എന്നും കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് മുഖ്യ വിഷയമാക്കേണ്ടതെന്നും രാഹുല്‍ പ്രതികരിച്ചു.
കര്‍ഷകപ്രതിഷേധങ്ങളും തൊഴിലില്ലായ്മയും റാഫേല്‍ അഴിമതിയുമടക്കമുള്ള വിഷയങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാകേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റാഫേല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
റാഫേല്‍ കരാറിനെ സംബന്ധിച്ച് പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ട നാലു ചോദ്യങ്ങളും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്തു കൊണ്ട് ആദ്യ കരാര്‍ പ്രകാരമുള്ള 126 യുദ്ധവിമാനങ്ങള്‍ക്കു പകരം 36 യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്ന് തീരുമാനിച്ചു, എന്തിനാണ് റഫാല്‍ ഇടപാടിനെ കുറിച്ചുള്ള രേഖകള്‍ മനോഹര്‍ പരീക്കര്‍ തന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്?, വിമാനങ്ങള്‍ക്ക് 560 കോടിക്ക് പകരം 1,600 കോടി നല്‍കുന്നതെന്തിന്, എച്ച്എഎലിന് പകരം അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്തിയതെന്തിന്? എന്നിങ്ങനെ നാല് ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി മറുപടി ആവശ്യപ്പെട്ടത്.
Discussion about this post