മുംബൈ: അവശനിലയിലായ രോഗിയെയും കൊണ്ട് ആശുപത്രിയിലെത്തിയ സംഘം പെട്ടെന്ന് രോഗമുക്തി നേടാന്‍ ആശുപത്രിക്ക് മുന്നില്‍ മന്ത്രവാദം നടത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ദിഗി വില്ലേജിലെ താമസക്കാരിയായ സുനിതാ ദേവി എന്ന യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ബന്ധുക്കള്‍ ചേര്‍ന്ന് മന്ത്രവാദം നടത്തിയത്.
മഹാരാഷ്ട്രയിലെ ജമുയി സദര്‍ ഹോസ്പിറ്റലിന് മുന്‍പിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. രോഗിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ പ്രത്യേക മന്ത്രവാദ ചടങ്ങുകള്‍ നടത്തുകയായിരുന്നു. ബോധക്ഷയം ഉണ്ടായതിനെത്തുടര്‍ന്ന് അവശനിലയിലായതോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം ഇവരുടെ വീട്ടുകാര്‍ യുവതിക്ക് പാമ്പുകടി ഏറ്റതായിരിക്കാം എന്ന അനുമാനത്തില്‍ താന്ത്രിക്കിന്റെ അടുത്തെത്തിച്ചിരുന്നു. എന്നാല്‍, അത് ഫലം കാണാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഇവരോടൊപ്പം താന്ത്രികും ആശുപത്രിയിലേക്ക് വന്നിരുന്നു.
also read;ലിപ്സ്റ്റിക് വാങ്ങാന്‍ കാശുണ്ടല്ലോ, ബസ് ചാർജ് കൊടുക്കാൻ പൈസ ഇല്ലേ ‘: കോൺഗ്രസ് നേതാവിനെതിരെ ട്രോൾ
യുവതിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് താന്ത്രിക് ആശുപത്രിക്ക് മുന്പില് വച്ച് മന്ത്രവാദ ചടങ്ങുകള്‍ നടത്തുകയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം ഇത് തുടര്‍ന്നു, എന്നാല്‍ അത് ഫലം കാണാതെ വന്നതോടെ ഒടുവില്‍ സുനിതാദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ടുനിന്നവരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
Discussion about this post