ബിജെപി വനിതാനേതാവിനെ ഓടുന്ന കാറില്‍ വെച്ച് കൊലപ്പെടുത്തി, മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു, കാമുകനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആസാമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ജോനാലി നാഥ് എന്ന യുവതിയുടെ കൊലപാതകത്തില്‍ കാമുകന്‍ കൂടിയായ ഹസനൂര്‍ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജോനാലിയെ ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂര്‍ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ ജൊനാലിയും ഹസനൂറുംകഴിഞ്ഞ രണ്ട് വര്‍ഷമായി തമ്മില്‍ അടുപ്പത്തിലായിരുന്നു.

also read; ലിപ്സ്റ്റിക് വാങ്ങാന്‍ കാശുണ്ടല്ലോ, ബസ് ചാർജ് കൊടുക്കാൻ പൈസ ഇല്ലേ ‘: കോൺഗ്രസ്‌ നേതാവിനെതിരെ ട്രോൾ

ഹസ്‌നൂറിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജോനാലി നാഥും ഹസനൂറും തമ്മിലുള്ള ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള 600ഓളം ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്.

also read: ഞങ്ങള്‍ തിരിച്ചടിച്ചാല്‍ താങ്ങില്ല, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണം, ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ഈയടുത്താണ് ഹസനൂര്‍ വിവാഹം കഴിച്ചത്. ഇതില്‍ ജൊനാലിയ്ക്ക് ദേഷ്യമുണ്ടായിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. കാറില്‍ സഞ്ചരിക്കവെ ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് ഹസനൂര്‍ ജൊനാലിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെയാണ് ജൊനാലി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

Exit mobile version