ഡല്‍ഹിയില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഇന്‍ഡ്യടുഡേ സര്‍വ്വേ. അരവിന്ദ് കെജ്രിവാള്‍ അല്ലാതെ മറ്റൊരാളെയും ഡല്‍ഹിയിലെ ജനങ്ങള്‍ മുന്നോട്ട് വെക്കുന്നില്ല സര്‍വ്വേയില്‍.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനം പേരും അരവിന്ദ് കെജ്രിവാള്‍ തന്നെ അടുത്ത തവണയും മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ മനോജ് തിവാരിക്ക് 14ശതമാനം പിന്തുണ മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനെ ശതമാനം പേരെ പിന്തുണക്കുന്നു.
ബിജെപിയുടെ മറ്റൊരു നേതാവായ ഹര്‍ഷ്വര്‍ധനെ 12 ശതമാനം പേര്‍ അടുത്ത മുഖ്യമന്ത്രിയായി കാണുന്നു. ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയില്‍ അരവിന്ദ് കെജ്രിവാളിനെ 47 ശതമാനം പേരാണ് പിന്തുണച്ചിരുന്നത്. ഇത്തവണ അത് 49 ശതമാനമായി ഉയര്‍ന്നു.
ഡല്‍ഹിയിലെ ആപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 41 ശതമാനം പേര്‍ സംതൃപ്തരാണ്. ആറ് ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെടുത്തുന്നു. ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചത് 37ശതമാനം പേരാണ്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 എണ്ണവും ആപ് തൂത്തുവാരിയിരുന്നു. അന്നത്തെ ജനപിന്തുണയില്‍ വ്യത്യാസം വന്നിട്ടില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.