ഷില്ലോങ്: അനധികൃതമായി നടത്തുന്ന കല്‍ക്കരി ഖനനത്തിന് തടയിടാന്‍ സാധിക്കാത്ത മേഘാലയ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ വിധിച്ചു. റിപ്പോര്‍ട്ട് ഈ മാസം രണ്ടിന് ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ എകെ ഗോയലിനു സമര്‍പ്പിച്ചതായി അമിക്കസ് ക്യൂരിയായി നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന് അറിയിച്ചു.
ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ഖനികളും അനുമതിയോ ലൈസന്‍സോ കൂടാതെയാണു പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാമര്‍ശിക്കുന്നത്. സംസ്ഥാനത്ത് നിരവധി അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേസിന്റെ വാദത്തിനിടെ മേഘാലയ സര്‍ക്കാര്‍ സമ്മതിച്ചതായും അഭിഭാഷകന് വ്യക്തമാക്കി. പിഴയായി വിധിച്ച 100 കോടി രൂപ രണ്ടു മാസത്തിനുള്ളില്‍ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷേപിക്കണമെന്ന് മേഘാലയ സര്‍ക്കാരിനോടു ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post