ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് സ്നേഹ സമ്മാനവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 600 കിലോഗ്രാം മാമ്പഴമാണ് മമതയ്ക്ക് സമ്മാനമായി കൊടുത്തച്ചത്.
ഹിമസാഗര്‍, ലാംഗ്ര എന്നീ ഇനം മാമ്പഴങ്ങളാണ് മമതയ്ക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി കൊടുത്തയച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഷെയ്ഖ് ഹസീന ഇത്തരത്തില്‍ മാമ്പഴങ്ങള്‍ കൊടുത്തയച്ചിട്ടുണ്ട്.
നയതന്ത്രബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സമ്മാനമെന്നും കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മാമ്പഴങ്ങള്‍ അയച്ചിരുന്നെന്നും ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ഷെയ്ഖ് ഹസീന മാമ്പഴങ്ങള്‍ കൊടുത്തയച്ചിരുന്നു.
Discussion about this post