ധന്‍ബാദ്: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനി ഇടിഞ്ഞ് വീണ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ഭൗറ മേഖലയിലാണ് സംഭവം. അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് വിവരം. രാവിലെ 10.30 ന് ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡിന്റെ (ബിസിസിഎല്‍) ഭൗര കോളിയറി ഏരിയയിലാണ് അപകടം സംഭവിച്ചത്. ഖനിയുടെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.
നൂറുകണക്കിന് ആളുകള്‍ കല്‍ക്കരി ഖനനത്തിനായി തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ അഞ്ചോളം പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാര്‍ പറഞ്ഞു.
Discussion about this post