പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി, 56കാരന്‍ അറസ്റ്റില്‍

മുംബൈ: യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി അമ്പത്തിയാറുകാരന്‍. മുംബൈ നഗരത്തിലാണ് നടുക്കുന്ന കൊലപാതകം.

മുംബൈ മിറ റോഡിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (32)ആണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയത്.

also read: ‘ഞാന്‍ പോകുന്നു..’: ശ്രദ്ധ സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കും; കോട്ടയം എസ്പി

കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ക്ക് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വിവരം നയാനഗര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവതിയുടെ കാലുകള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്.

also read: ‘ഞാന്‍ പോകുന്നു..’: ശ്രദ്ധ സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കും; കോട്ടയം എസ്പി

പ്രതിയായ മനോജിനെയും ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ഫ്‌ലാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങിയാണ് മൃതദേഹം വെട്ടിനുറുക്കിയത്. മൃതദേഹം വെട്ടിനുറുക്കിയശേഷം ഇവയെല്ലാം പ്രഷര്‍ കുക്കറിലിട്ട് വേവിച്ചതായും പോലീസ് പറഞ്ഞു.

ഇതിനുശേഷം ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലേക്ക് മാറ്റിയിരുന്നതായും ഇത് മറ്റൊരിടത്ത് ഉപേക്ഷിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി മൃതദേഹാവശിഷ്ടങ്ങള്‍ വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പിയതായും പൊലീസ് പറയുന്നു. ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 13 മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Exit mobile version