ചെന്നൈ: പായസത്തിന് രുചി പോരെന്ന് ആരോപിച്ച് വിവാഹ നിശ്ചയത്തിനിടെ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ സീര്കാഴിയിലാണ് സംഭവം. മയിലാടുതുറൈ സീര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണ മണ്ഡപത്തിലാണ് പായസത്തിന്റെ പേരില്‍ കൂട്ടത്തല്ല് നടന്നത്.
സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറ് കഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്റെ പേരില്‍ ചിലര്‍ എതിരഭിപ്രായം പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.
ഇതോടെ ഇരുഭാഗത്തും അതിഥികള്‍ ചേര്‍ന്ന് തര്‍ക്കം വഷളായി. ഇതിനിടെ വരന്റെ ഒപ്പമെത്തിയവരില്‍ ചിലര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.
ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞു, ഓഡിറ്റോറിയത്തിന് പുറത്തും കൂട്ടത്തല്ലായി. തുടര്‍ന്ന് സീര്‍കാഴി പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു.
Discussion about this post