മുംബൈ: പ്രഭാസിനെ നായകനായി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് സ്വാമിയ്ക്ക് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാന്‍ തീരുമാനം. ഒരു ഷോയിലും ഈ സീറ്റ് ആര്‍ക്കും നല്‍കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഈ മാസം 16ന് ചിത്രം തീയറ്ററുകളിലെത്തും.
‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാന് ഹനുമാന് പ്രത്യക്ഷപ്പെടുന്നു. അത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്, പ്രഭാസിന്റെ രാമന് നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും ഒരു സീറ്റ് ഭഗവാന് ഹനുമാന് റിസര്‍വ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനെ ആദരിക്കുന്ന ചരിത്രം കേള്‍ക്കൂ.’- എന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
ശ്രീരാമന്റെ കഥയാണ് ആദിപുരുഷ് പറയുന്നത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സോനാന്‍ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണന്. രാമനും ലക്ഷ്മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണന് ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാന് മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറില്‍ കാണിച്ചിരുന്നു. ടീസര്‍ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിന്റെ പേരില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് രൂക്ഷമായ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ട്രെയിലറില്‍ ടീസറിനെക്കാള്‍ മികച്ച വിഎഫ്എക്സ് കാണാന്‍ കഴിഞ്ഞു.
Team #Adipurush to dedicate one seat in every theater for Lord Hanuman 🚩🙏🏻
Jai Shri Ram 🙏 #Adipurush in cinemas worldwide on 16th June! ✨ #AdipurushTrailer2 #AdipurushOnJune16th#AdipurushActionTrailer#AdipurushIn3D #Prabhas #SaifAliKhan #KritiSanon #SunnySingh #OmRaut pic.twitter.com/UcP7Aafks8
— Movies wallah (@Movies_Wallah) June 6, 2023
Discussion about this post