രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ കണക്ക് പുറത്തുവിട്ടു; വോഡഫോണ്‍ – ഐഡിയ ഒന്നാമത്

നവംബറിലെ കണക്കുകള്‍ പ്രകാരം 42കോടി ഉപയോക്താക്കളുള്ള വോഡഫോണ്‍- ഐഡിയ ആണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ കണക്ക്
പുറത്തുവിട്ടു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകളാണ് പുറത്ത് വന്നത്. മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 102.59 കോടിയായി വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

നവംബറിലെ കണക്കുകള്‍ പ്രകാരം 42കോടി ഉപയോക്താക്കളുള്ള വോഡഫോണ്‍- ഐഡിയ ആണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. 31 കോടി ഉപയോക്താക്കളുള്ള ഭാരതി എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. 26 കോടി വരിക്കാരുമായി റിലയന്‍സ് ജിയോ മൂന്നാം സ്ഥാനത്തുമാണ്. രാജ്യത്ത് ഏറ്റവും അധികം മൊബൈല്‍ വരിക്കാരുള്ളത് യുപിയിലാണ്. എട്ട് കോടി വരിക്കാരാണ് ഇവിടെയുള്ളത്.

Exit mobile version