ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോഡി സർക്കാരിന് ഒളിച്ചോടാനാകില്ല; റെയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെടണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തം കേന്ദ്രസർക്കാരിന്റെ വീഴ്ചയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 275 ജീവനുകൾ നഷ്ടമായിട്ടും ഉത്തരാവാദിത്വം ഏറ്റെടുക്കാനാരുമില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോഡി സർക്കാരിന് ഒളിച്ചോടാനാകില്ല എന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

കൂടാതെ, പ്രധാനമന്ത്രി റെയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 275 ജീവനുകൾ നഷ്ടമായിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല. അതിദാരുണമായ ഒരു ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോഡി സർക്കാരിന് ഒളിച്ചോടാനാവില്ല. റെയിൽവെ മന്ത്രിയോട് ഉടനടി രാജി സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെടണം- രാഹുൽ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

കോൺഗ്രസിന് പുറമെ ആം ആദ്മി, ത്രിണമൂൽ കോൺഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികളും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ALSO READ-ട്രെയിനപകടത്തിന് കാരണമെന്തെന്ന് കണ്ടെത്തി; കാരണക്കാരെയും തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
കേന്ദ്രസർക്കാർ ആഡംബര ട്രെയിനുകൾക്കു മാത്രമാണ് ശ്രദ്ധ നൽകുന്നതെന്നും സാധാരണക്കാരായ ജനങ്ങളെ അവഗണിക്കുകയാണെന്നും അതിന്റെ ഫലമാണ് ഒഡിഷ ദുരന്തമെന്നും സിപിഎം നേതാവ് ബിനോയ് വിശ്വം ആരോപിച്ചു.

Exit mobile version