ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിന് എതിരെ 50 ശതമാനം കമ്മീഷൻ സർക്കാരെന്ന് ആരോപണവുമായി കോൺഗ്രസ്. കോടികൾ ചെലവിട്ട് വലിയ ആഘോഷത്തോടെ ബിജെപി സർക്കാർ സ്ഥാപിച്ച സപ്തർഷി പ്രതിമകൾ തകർന്ന സംഭവത്തിലാണ് ആരോപണം. പ്രതിമകൾ തകർന്ന സംഭവത്തിൽ മധ്യപ്രദേശ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉജ്ജയ്‌നിലെ മഹാകാൽ ക്ഷേത്ര ഇടനാഴിയിലാണ് ഏകദേശം 419 കോടി ചെലവിട്ട് ഏഴ് പ്രതിമകൾ സ്ഥാപിച്ചത്. ഇതിൽ ആറെണ്ണമാണ് തകർന്നത്. പ്രതിമ നിർമാണത്തിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതോടെയാണ് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.
സാങ്കേതിക വിദഗ്ധരടങ്ങുന്ന മധ്യപ്രദേശ് ലോകായുക്ത സംഘമാണ് സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തുന്നത്. എഫ്ആർപി കൊണ്ടുള്ള പ്രതിമ സ്ഥാപിക്കാൻ ആരാണ് തീരുമാനം എടുത്തത്, എവിടെവെച്ചാണ് പ്രതിമ നിർമ്മിച്ചത്, പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഉറപ്പുള്ള സ്ഥലത്തായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അടക്കം അന്വേഷണ സംഘം പരിശോധിക്കും.
बाबा महाकाल ने भी रोष प्रकट किया,
— सड़क से संसद तक बीजेपी के महापाप; झूठ, लूट और फूट की सरकार के लिये अशुभ संकेत।शिवराज जी,
अब आपकी उल्टी गिनती शुरू है। pic.twitter.com/G4RNVyIvca— MP Congress (@INCMP) May 29, 2023
മഹാകാൽ ക്ഷേത്രത്തിലെ 850 കോടിയുടെ പ്രോജക്ടിൽ ആദ്യഘട്ടത്തിൽ 419 കോടിയുടെ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ, വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഉയർത്തി കാണിക്കുകയാണ്. കർണാടകയിലെ ’40 ശതമാനം സർക്കാർ’ എന്ന മുദ്രാവാക്യത്തിന് സമാനമായി, ’50 ശതമാനം കമ്മിഷൻ’ എന്ന ആരോപണമാണ് കോൺഗ്രസ്, ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരേ ഉയർത്തുന്നത്.