ദാമ്പത്യബന്ധത്തില്‍ അസന്തുഷ്ട; ഒടുവില്‍ ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായിച്ച് ഭര്‍ത്താവ്

ദാമ്പത്യബന്ധത്തില്‍ അസന്തുഷ്ടയാണെന്ന് മനസ്സിലാക്കിയതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. സനോജ് കുമാര്‍ എന്നയാളാണ് ഭാര്യ പ്രിയങ്ക കുമാരി യെ കാമുകനായ ജിതേന്ദ്രക്കൊപ്പം വിട്ടത്.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു പ്രിയങ്ക സനോജിനെ വിവാഹം ചെയ്തത്. യുവതി മറ്റൊരാളുമായി സ്‌നേഹത്തിലായിരുന്നുന്നെന്നും താനുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും മനസിലാക്കിയ സനോജ് കാമുകനൊപ്പം പോകാന്‍ യുവതിയെ സമ്മതിക്കുകയായിരുന്നു.

also read; ജോലിയിൽ അവസാന ദിനം; സ്റ്റിയറിംഗിനെ ചുംബിച്ച് ബ്രേക്കിനെ തൊട്ടുതൊഴുത് പടിയിറങ്ങി ട്രാൻസ്‌പോർട്ട് ജീവനക്കാരൻ; വൈറലായി വീഡിയോ

കഴിഞ്ഞ മാസം മെയ് പത്തിനായിരുന്നു ഇരുവരുടെയും വിവാഹം. പത്തുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രിയങ്ക കുമാരി സനോജിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് സമ്മതിച്ചില്ല എന്നും യുവതി പറഞ്ഞു.

also read: വിശക്കുമ്പോൾ നാട്ടിലേക്ക് ഇറങ്ങേണ്ട; അരി കൊമ്പന് അരിയുമായി കാട്ടിലേക്ക് തമിഴ്‌നാട് സർക്കാർ; ഒപ്പം പഴവും ശർക്കരയും, ആരോഗ്യ സംരക്ഷണത്തിനെന്ന് എംഎൽഎ

ഈ കാര്യങ്ങള്‍ മനസിലാക്കിയ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യക്ക് സഹായം ചെയ്ത് കൊടുക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ ഭാര്യയുടെ സന്തോഷമാണ് വലുതെന്നും കാമുകനൊപ്പം പോകുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും സനോജ് പറഞ്ഞു.

Exit mobile version