മുംബൈ: മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിന്റെ പേര് മാറ്റുന്നു. അഹ്‌മദ് നഗറിന്റെ പേരുമാറ്റി അഹില്യ നഗര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു.
ബുധനാഴ്ച അഹ്‌മദ് നഗറില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 18ആം നൂറ്റാണ്ടില്‍ മറാത്ത് സാമ്രാജ്യത്തിലെ രാഞ്ജിയായിരുന്ന അഹില്യബായ് ഹോള്‍കറിന് ആദരവായാണ് ഈ പേര്. അഹ്‌മദ് നഗറിലെ ചോണ്ടി ഗ്രാമത്തിലാണ് അവര്‍ ജനിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരില്‍ മുതല്‍ തന്നെ അഹ്‌മദ് നഗറിന്റെ പേരുമാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഔറംഗബാദിനെ സംഭാജി നഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.