‘നീ എന്നും എന്റെ ഹൃദയത്തില്‍ ഉണ്ട്, കുറച്ച് സമയത്തേയ്ക്ക് നിന്നെ തിരികെ ലഭിച്ചിരുന്നെങ്കില്‍’: നടി വൈഭവിയുടെ ഓര്‍മ്മയില്‍ പ്രതിശ്രുത വരന്‍

ഹിമാചല്‍പ്രദേശ്: ദിവസങ്ങള്‍ക്ക് മുമ്പാണ് നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവന്‍ നഷ്ടമായത്.

കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വൈഭവിയുടെ ഓര്‍മയില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയുടെ പ്രതിശ്രുത വരന്‍ ജയ് ഗാന്ധി.

നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ. നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും പുഞ്ചിരി സമ്മാനിക്കും, കുറച്ച് സമയത്തേയ്ക്ക് എനിക്ക് നിന്നെ തിരികെ ലഭിക്കുമെങ്കില്‍, നമ്മള്‍ പതിവുപോലെ വീണ്ടും ഇരുന്ന് സംസാരിക്കാം. നീ ഇനി ഇവിടെ ഇല്ലെന്നത് തന്നെ എപ്പോഴും വേദനിപ്പിക്കും, പക്ഷേ നീ എന്നും എന്റെ ഹൃദയത്തില്‍ ഉണ്ട് എന്നും ജയ് ഗാന്ധി എഴുതിയിരിക്കുന്നു. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതു വരെയെന്ന് ജയ് ഗാന്ധി വീണ്ടും എഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘സാരാഭായ് വെഴ്‌സസ് സാരാഭായി’ എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. ‘സാരാഭായ് വെഴ്‌സസ് സാരാഭായി’ എന്ന ഷോയില്‍ ‘ജാസ്മിനാ’യിട്ടായിരുന്നു നടി വൈഭവി ഉപാധ്യായ വേഷമിട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ എഴുതി. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിര്‍മാതാവ് പ്രതികരിച്ചു.

Exit mobile version