രാജസ്ഥാന്‍: വിവാഹദിവസം വധു കാമുകനൊപ്പം ഒളിച്ചോടി, വരന്‍ വിവാഹവേഷത്തില്‍ തന്നെ രണ്ടാഴ്ച കാത്തിരുന്ന് അതേ യുവതിയെ വിവാഹം കഴിച്ചു. രാജസ്ഥാനിലെ സൈന എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.
വധുവിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വധു കാമുകനൊപ്പം ഒളിച്ചോടിയത്. വിവരം അറിഞ്ഞിട്ടും ഇവിടെ നിന്ന് പോകാന്‍ വരന്‍ കൂട്ടാക്കിയില്ല. വിവാഹവേഷത്തില്‍, തലയിലെ തലപ്പാവ് പോലും മാറ്റാതെ വധു മടങ്ങിവരുന്നത് കാത്ത് 13 ദിവസം ഇയാള്‍ കാത്തിരിക്കുകയായിരുന്നു.
താലികെട്ടിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വധു മുങ്ങിയത്. തനിക്ക് സുഖമില്ലെന്നും ഛര്‍ദ്ദിക്കണമെന്നും പറഞ്ഞ് വീടിനു പിന്നിലെ ടാങ്കിനടുത്തേക്ക് പോയ വധുവിനെ പിന്നീട് കാണാതാകുകയായിരുന്നു.
വധുവിനെ കാണാതായതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങി. അപ്പോഴാണ് വധു കാമുകനൊപ്പം ഒളിച്ചോടിയ കാര്യം എല്ലാവരും അറിയുന്നത്. മെയ് മൂന്നിനാണ് സംഭവം നടന്നത്. മെയ് പതിനഞ്ചോടെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ എത്തിച്ചു. ഇതോടെ വിവാഹം ഉറപ്പിച്ചിരുന്നയാളുമായി തന്നെ പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ നടത്തി.
Discussion about this post