പാർലമെന്റ് ഉദ്ഘാടനം പ്രധാനമന്ത്രി കിരീടധാരണമാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി; പവിത്രമായ പാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് ചെങ്കോലെന്ന് ശശി തരൂർ

ന്യഡൽഹി: പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചതിനിടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പൂർത്തിയാക്കി കേന്ദ്രസർക്കാർ. ഇതിനിടെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി മോഡിക്ക് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത് ‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു’-എന്ന് രാഹുൽ വിമർശിച്ചു.

അതേസമയം, ഇന്ന് രാവിലെ പ്രധാനമന്ത്രി മോഡി പുതിയ പാർലമെന്റ് മന്ദിരം തുറക്കുന്നതിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം ‘ഗണപതി ഹോമം’ നടത്തിയിരുന്നു.

കൂടാതെ, തമിഴ്നാട്ടിലെ വിവിധ മഠങ്ങളിലെ ഉന്നത പുരോഹിതന്മാരിൽ നിന്നും പ്രധാനമന്ത്രി അനുഗ്രഹം തേടി. പൂജയ്ക്ക് ശേഷം ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോൽ സ്ഥാപിച്ചു.

ALSO READ- സാമ്പത്തികമായി പ്രതിസന്ധി അനിഭവിക്കുന്ന പഠനത്തിലെ മിടുക്കർക്ക് കൈത്താങ്ങുമായി മമ്മൂട്ടി; വീണ്ടും ‘വിദ്യാമൃതം’

ഇതിനിടെ, ഉദ്ഘാടനം പ്രസിഡന്റ് ദ്രൗപതി മുർമു നിർവഹിക്കണമെന്ന് ആവശ്യപ്പെട്ട് 20ഓളം പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചു. ജനാധിപത്യത്തിന് നേരെയുള്ള കടുത്ത അപമാനവും നേരിട്ടുള്ള ആക്രമണവുമാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ഉദ്ഘാടനത്തെ വിശേഷിപ്പിച്ചു.

ഇതിനിടെ, ചെങ്കോലിനെ ചരിത്രപരമായി വീക്ഷിക്കുകയാണ് മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ. പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ പറയുന്നു. ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണെന്നും പാർലമെന്റിൽ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യൻ ജനതയിൽ നിലനിൽക്കുന്നുവെന്നുമാണ് പ്രതിപക്ഷം വാദിക്കുന്നത്, അത് ദൈവിക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ല-എന്നാണ് തരൂർ ട്വീറ്റിൽ പറയുന്നത്.


നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് ചെങ്കോൽ ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാമെന്നും” തരൂർ ട്വീറ്റിൽ പറഞ്ഞു.

Exit mobile version