ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധമറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. മോഡി സ്വന്തം പണം കൊണ്ട് നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്ന് എംപി ട്വീറ്റ് ചെയ്തു.
”മുന്‍ഗണനാക്രമത്തില്‍ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി മൂന്നാമനുമാണ്. ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയില്ല. ഇത് മോഡിജി സ്വന്തം പണം ഉപയോഗിച്ച് നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല”- മഹുവ മൊയ്ത്ര ട്വീറ്റില്‍ കുറിച്ചു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, എ.എ.പി, എന്‍.സി.പി, ശിവസേന (ഉദ്ധവ് പക്ഷം), ജെ.ഡി.യു, സി.പി.എം തുടങ്ങിയ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
President of India is Number 1 in warrant of precedence, VP is Num 2 & Prime Minister is 3rd.
Govt ignorant about constitutional niceties. This is NOT Modiji’s Grihapravesh for house that he built with his own money.@AITCofficial not attending May 28th party. Good luck to BJP.— Mahua Moitra (@MahuaMoitra) May 24, 2023
Discussion about this post