ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഓള്‍ ഇന്ത്യ റാങ്കിംഗില്‍ ഇഷിതകിഷോറാണ് ഒന്നാം സ്ഥാനത്ത്.
രണ്ടും മൂന്നും സ്ഥാനം ഗരിമാ ലോഹിയ, ഉമാ ഹാരതി എന്‍ എന്നിവര്‍ നേടി. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് കരസ്ഥമാക്കി.
ജനറല്‍ വിഭാഗത്തില്‍ 345, ഇ ഡബ്‌ള്യു എസ് വിഭാഗത്തില്‍ 99, ഒ ബി സി വിഭാഗത്തില്‍ 263, എസ് സി 154, എസ് ടി വിഭാഗത്തില്‍ 72 പേരും സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടി.
മലയാളികളായ ആര്യ വി എം 36ാം റാങ്കും, അനൂപ് ദാസ് 38ാം റാങ്കും നേടി. ആദ്യ നൂറ് പട്ടികയില്‍ പത്ത് മലയാളികള്‍ ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം. എച്ച് എസ് ഭാവന 55ാം, വൈഷ്ണവി പോള്‍ 62ാം റാങ്ക്, മാലിനി എസ് 81ാം റാങ്ക് എന്നിവരും പട്ടികയിലുണ്ട്.
Discussion about this post