ഇംഫാൽ: വീണ്ടും മണിപ്പൂരിനെ അശാന്തമാക്കി സംഘർഷം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ഇംഫാലിനടുത്താണ് മെയ്തി, കുകി എന്നീ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പ്രാദേശിക ചന്തയിലെ സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
#WATCH | Abandoned houses set ablaze by miscreants in New Lambulane area in Imphal in Manipur. Security personnel on the spot. pic.twitter.com/zENI5nuMyM
— ANI (@ANI) May 22, 2023
അതേസമയം, സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സൈനിക-അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് വിലക്ക് അഞ്ചു ദിവസം കൂടി തുടരുമെന്നും അധികൃതർ അറിയിച്ചു. ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിൽ ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും കലാപമുണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഘർഷമാരംഭിച്ചത്. കലാപകാരികൾ വീടുകൾ തീവെച്ചു നശിപ്പിച്ചത് സംഘർഷത്തിന്റെ വ്യാപ്തി കൂട്ടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 74-ഓളം പേർ കൊല്ലപ്പെട്ടു.
Discussion about this post