ചെന്നൈ: കോടികളുമായി വന്ന ട്രക്ക് നടുറോഡില്‍ ബ്രേക്ക് ഡൗണായി. റിസര്‍വ് ബാങ്കില്‍ നിന്നും 535 കോടിയുമായെത്തിയ ട്രക്കാണ് ചെന്നൈയില്‍ ബ്രേക്ക് ഡൗണായത്.
രണ്ട് ട്രക്കുകളാണ് പണവുമായി ആര്‍ബിഐയില്‍ നിന്നും പുറപ്പെട്ടത്. ഇതില്‍ ഒരു ട്രക്കാണ് വഴിയില്‍ തകരാറിലായത്. രണ്ട് ട്രക്കുകളിലും കൂടി 1070 കോടി രൂപയാണുണ്ടായിരുന്നത്.
ദേശീയപാതയില്‍ 17 പോലീസുകാരാണ് ട്രക്കിനെ അനുഗമിച്ചിരുന്നത്. തകരാര്‍ സംഭവിച്ചതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. വില്ലുപുരം ജില്ലയിലേക്ക് കറന്‍സിയുമായി പോയ വാഹനമാണ് വഴിയില്‍ കുടുങ്ങിയത്.
വഴിയില്‍ കുടുങ്ങിയ ട്രക്ക് പിന്നീട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ കാമ്പസിലേക്ക് മാറ്റി. താംബരം അസിസ്റ്റന്റ് കമീഷണര്‍ ശ്രീനിവാസന് സ്ഥലത്തെത്തി. തുടര്‍ന്ന് സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ആളുകളുടെ പ്രവേശനം തടയുകയും ചെയ്തു. മെക്കാനിക്കുകളെ ഉപയോഗിച്ച് ട്രക്ക് ശരിയാക്കാനുള്ള ശ്രമം ആരംഭിച്ചു.