നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

ന്യൂഡൽഹി: അഞ്ചാം ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ കർ’നാടകം’ അന്ത്യത്തിൽ. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ സിദ്ധരാമ്യയ മുഖ്യമന്ത്രിയാകുമെന്നും ഡികെശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകുമെന്നും പ്രഖ്യാപിച്ചത്.

പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ.

ഡികെ ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണന്ന് വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. .

ALSO READ- ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കോഴിക്കോട് കിലോമീറ്ററുകളോളം തടഞ്ഞ് കാറുടമ; റോഡിൽ മാർഗതടസം സൃഷ്ടിച്ചതിന് നോട്ടീസ്

രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ട്. കോൺഗ്രസ് സമവായത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. മുഖ്യമന്ത്രി പദം പങ്കിടില്ലെന്നും വേണുഗോപാൽ പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമായാണ് കർണാടകയിൽ വിജയം നേടാൻ സാധിച്ചതെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കു നന്ദിപറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കു നന്ദി പറയുന്നു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് ഏകാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version