വിമാനയാത്രയ്ക്കിടെ ബീഡി വലിച്ച് യാത്രക്കാരൻ അറസ്റ്റിൽ; നിയമം അറിയില്ലായിരുന്നു, ട്രെയിനിലൊക്കെ ബീഡി വലിച്ചിട്ടുണ്ട് എന്ന് പിടിയിലായ 56കാരൻ

ബംഗളൂരു: വിമാനയാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയിൽ വെ്ചച് ബിഡി വലിച്ച യാത്രക്കാരൻ പിടിയിൽ. ആകാശ എയർലൈൻസിന്റെ അഹമ്മദാബാദ്-ബംഗളൂരു സർവീസിനിടെയാണ് ശുചിമുറിയിൽ വച്ച് യാത്രക്കാരൻ ബീഡി വലിച്ചത്.

56-കാരനായ രാജസ്ഥാൻ സ്വദേശി പ്രവീൺ കുമാറിനെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് പുക വലിക്കുന്നത് വിമാന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇത് തന്റെ ആദ്യ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പ്രവീൺ കുമാർ വാദിക്കുന്നത്.

also read- സൽമാൻ ഖാന്റെ സഹോദരി അർപ്പിതയുടെ വീട്ടിലെ വജ്രാഭരണങ്ങൾ മോഷ്ടിച്ചത് വീട്ടുജോലിക്കാരൻ; അറസ്റ്റിൽ

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശുചിമുറിയിൽ നിന്നും പുക വലിക്കാറുണ്ട്. വിമാനത്തിലും ഇതേ കാര്യം ചെയ്യാമെന്ന ധാരണയിലാണ് താൻ പുക വലിച്ചതെന്നും ഇയാൾ പോലീസിന് മൊഴി നൽകി. സഹയാത്രികരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാണ് പ്രവീൺ കുമാറിനെതിരെ കോസെടുത്തിരിക്കുന്നത്.

Exit mobile version