കലിയടങ്ങാതെ അരിക്കൊമ്പന്‍, തമിഴ്‌നാട്ടിലെ റേഷന്‍കട ആക്രമിച്ചു

ചെന്നൈ: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ റേഷന്‍കട ആക്രമിച്ചു. തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.

അരിക്കൊമ്പന്റെ ആക്രമണത്തില്‍ കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരിക്കൊമ്പന്‍ കടയില്‍ നിന്നും അരി എടുത്തിട്ടില്ല. റേഷന്‍കട ആക്രമിച്ചതിന് ശേഷം രാത്രിയോടെ അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് തിരികെ പോയി.

also read: പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിച്ചു, സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന മേഘമലയില്‍ നിന്ന് ഏതാണ്ട് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് റേഷന്‍കട സ്ഥിതി ചെയ്യുന്ന മണലാര്‍.

Exit mobile version