ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയാണ് ഓപ്പറേഷൻ സമുദ്രഗുപ്ത. ഈ ഓപ്പറേഷനിലൂടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഒരു വർഷത്തിനിടെ പിടിച്ചെടുത്തത് 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ്. ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെയുള്ള മയക്കുമരുന്ന് കടത്തൽ തടയാനാണ് ഈ ഓപ്പറേഷൻ.
പാകിസ്ഥാൻ പൗരനായ ഹാജി സലിമാണ് കഴിഞ്ഞദിവസം പിടികൂടിയ മയക്കുമരുന്ന് കടത്തിന് പിന്നിൽ. പിടികൂടിയ മയക്കുമരുന്ന് ഹാജി സലിമാാണ് വിതരണം ചെയ്യുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളായ എൻഐഎ, ഐബി, റോ, എൻസിബി എന്നിവർ ഇയാളെ നിരീക്ഷിക്കുകയാണ്.
ഈ മയക്കുമരുന്ന് കള്ളക്കടത്തിന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്കു അധോലോകത്തിനും പങ്കുണ്ടെന്നാണ് സൂചന. ഐഎസ്‌ഐക്ക് അയക്കുന്ന മയക്കുമരുന്നിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഓപ്പറേഷൻ സമുദ്രഗുപ്ത പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ പങ്കാളിത്തത്തെയാണ് പ്രധാനമായും വെളിച്ചത്തിലെത്തിച്ചത്.
ALSO READ- കെഎസ്ഇബി കരാർ ജീവനക്കാരൻ കോഴിക്കോട് ഒഴുക്കിൽപ്പെട്ടു മരിച്ചു
കടൽമാർഗം ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നുണ്ട്. ഹാജി അലിയാണ് ഈ മയക്കുമരുന്ന് സിൻഡിക്കേറ്റ് നടത്തുന്നത്. ‘പുതിയ ദാവൂദ്’ എന്നാണ് ഹാജി അലി അറിയപ്പെടുന്നത്. ഇയാൾ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ റഡാറിലാണ്.
2022 ഫെബ്രുവരിയിലാണ് ഓപ്പറേഷൻ സമുദ്രഗുപ്ത് ആരംഭിച്ചത്. ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായത്തോടെയാണ് ഓപ്പറേഷൻ. അന്ന് കടലിൽ പോയ എൻസിബി സംഘം നാവികസേനയുമായി ചേർന്ന് ആദ്യമായി 700 കിലോ മയക്കുമരുന്ന് പിടികൂടി. അതിനു ശേഷമുള്ള വലിയ കേസുകൾ പരിശോധിച്ചാൽ 2022 ഒക്ടോബറിലാണ് വലിയ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. കൊച്ചിയിൽ മയക്കുമരുന്ന് പിടികൂടിയപ്പോൾ ആഴക്കടലിൽ നടത്തിയ ഓപ്പറേഷനിൽ 6 ഇറാനികൾ പിടിയിലായിരുന്നു.
Discussion about this post