ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷണ സാധനങ്ങള്‍ പേപ്പര്‍, പ്ലാസ്റ്റിക് കണ്ടെയ്നര്‍, കാരി ബാഗ് എന്നിവയില്‍ പൊതിഞ്ഞു നല്‍കുന്നത് നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി. ജൂലൈ ഒന്ന് മുതലാണ് നിരോധനം നിലവില്‍ വരിക.
പേപ്പറുകള്‍, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് തുടങ്ങിയവ ഭക്ഷണം പൊതിഞ്ഞു നല്‍കാനോ, സ്റ്റോര്‍ ചെയ്യാനോ, കൊണ്ടുപോകുന്നതിനോ ഉപയോഗിക്കുന്നത് വിലക്കികൊണ്ടാണ് അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ നിര്‍ദ്ദിഷ്ട ഗുണനിലവാരം പുലര്‍ത്തുന്നവ ആയിരിക്കണം.
ഇത് പെട്ടെന്ന് പ്രയോഗികമാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാലാണ് ജൂണ്‍ വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി സിഇഒ പവന് അഗര്‍വാള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അതോറിറ്റി നോട്ടിഫികേഷന് പുറപ്പെടുവിച്ചു.
Discussion about this post